Tuesday, June 15, 2021
Home Gulf Kuwait ഇന്ത്യക്ക് സഹായവുമായി കുവൈത്ത്

ഇന്ത്യക്ക് സഹായവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായവുമായി കുവൈത്ത്. ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകളും വൈദ്യ സഹായവും നല്‍കാന്‍ ഇന്നലെ നടന്ന മന്ത്രി സഭാ യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡല്‍ഹി, മുംബൈ അടക്കമുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് മാനുഷിക പരിഗണന മുന്‍നിര്‍ത്തി കുവൈത്തിന്റെ തീരുമാനം. സുഹൃത്ത് രാജ്യമായ ഇന്ത്യയിലെ ആരോഗ്യസ്ഥിതി മോശമാകുന്നതില്‍ മന്ത്രിസഭ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചു.

Most Popular