Saturday, May 15, 2021
Home Gulf Kuwait കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൃശൂര്‍ സ്വദേശിയും കാസര്‍കോഡ് സ്വദേശിയും നിര്യാതരായി.

കാസര്‍കോഡ് ജില്ലയിലെ കോട്ടപ്പുറത്തെ പരേതനായ അബൂബക്കറിന്റെയും കദീജയുടെയും മകള്‍ പഴയപാട്ടില്ലത്ത് സുമയ്യ (46) യാണ് കുവൈത്തിലെ ഷുവൈഖ് ആശുപത്രിയില്‍ മരിച്ചത്. തൃക്കരിപ്പൂര്‍ തങ്കയം സ്വദേശി സിദ്ധീഖാണ് ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം വര്‍ഷങ്ങളായി കുവൈത്തില്‍ പ്രവാസിയായിരുന്നു.

ഏതാനും ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുമയ്യയെ നാട്ടില്‍ എത്തിച്ച് ചികിത്സ നല്‍കാനുള്ള ഒരുക്കങ്ങള്‍ ഭര്‍ത്താവ് നടത്തുന്നതിനിടെയാണ് മരണം. കോട്ടപ്പുറത്തെ ഇസ്ലാഹുല്‍ ഇസ്ലാം സംഘം കുവൈത്ത് കമ്മറ്റി മൃതദേഹത്തിന്റെ തുടര്‍നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്ന് അറിയിച്ചു.

മക്കളില്ല, നഫീസത്ത്, ഹഫ്സത്ത്, മുഹമ്മദ്,അഷ്റഫ്, ഷാഫി, റസാഖ്, സുബൈര്‍ എന്നിവര്‍ സഹോദരങ്ങളാണ്

തൃശൂര്‍ കുഴൂല്‍ സ്വദേശി വിനോയ് തോമസ്(45) ആണ് കുവൈത്തില്‍ മരിച്ച മറ്റൊരാള്‍. അദാന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് അന്ത്യം. ജസീറ എയര്‍വെയ്‌സില്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. ഭാര്യ: സിജി. മക്കള്‍: അപര്‍ണ, എയ്ഞ്ചല്‍, അഞ്ജലി.

Most Popular