Monday, July 26, 2021
Home Gulf Kuwait കുവൈത്തില്‍ രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്തില്‍ രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്തനംതിട്ട സ്വദേശിയും തിരുവനന്തപുരം സ്വദേശിയായ അധ്യപികയും കോവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി പുതുച്ചേരി തൈക്കൂട്ടത്തില്‍ പരേതനായ രാജപ്പ പണിക്കരുടെ മകന്‍ അജികുമാരന്‍ നായര്‍(49)ആണ് മരിച്ചത്. കോവിഡ് ചികിത്സയില്‍ കഴിയവേയാണ് മരണം.

ഫോക്കസ് കുവൈത്ത് യൂണിറ്റ് രണ്ടിലെ സജീവ അംഗമായിരുന്നു. മുന്‍ ജോയിന്റ് ട്രഷറര്‍, ഓഡിറ്റര്‍, വെല്‍ഫെയര്‍ ജോയിന്റ് കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: രാജി ചന്ദ്ര, മക്കള്‍: അര്‍ജുന്‍, അശ്വിന്‍.

അബ്ബാസിയ യുനൈറ്റഡ് സ്‌കൂള്‍ അധ്യാപികയും തിരുവനന്തപുരം സ്വദേശിയുമായ മഞ്ജു പ്രേം(50) കോവിഡ് ബാധിച്ച് മരിച്ചു.

കലാ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന മഞ്ജു പ്രേം ആംസ് ഫോര്‍ യു എന്ന സംഘടനയുടെ ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്നു. ഭര്‍ത്താവ്: പ്രേം സുകുമാര്‍ (ഇന്‍ഡസ്ട്രിയല്‍ ബാങ്ക്, കുവൈത്ത്), മക്കള്‍: വിനയ് പ്രേം, വിസ്മയ പ്രേം.
ALSO WATCH

 

Most Popular