കുവൈത്ത് സിറ്റി: വെള്ളപ്പാണ്ടിനുള്ള മരുന്ന് ഉല്പാദിപ്പിക്കുന്നതായി കുവൈത്ത് സര്‍വകലാശാല. ഇതിനായി അന്താരാഷ്ട്ര തലത്തില്‍ വിപണനത്തിന് ഡച്ച് കമ്പനിയുമായി ജനുവരിയില്‍ ധാരണയിലെത്തിയിട്ടുണ്ട്. മരുന്ന് ഉല്പാദനത്തിനും വിപണനത്തിനുമുള്ള പേറ്റന്റ് സര്‍വകലാശാല സ്വന്തമാക്കിയിട്ടുണ്ടെന്ന് ഗവേഷണ വിഭാഗം അസിസ്റ്റന്റ് ഡെപ്യൂട്ടി റെക്ടര്‍ ഡോ. സല്മാന് അസ്സബാഹ് വ്യക്തമാക്കി.