കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക വിസ ഉള്‍പ്പെടെ എല്ലാ വിസകളുടെയും കാലാവധി മൂന്നു മാസത്തേക്ക് കൂടി സ്വാഭാവിക എക്സ്റ്റന്‍ഷന്‍ നല്‍കിയേക്കും. സപ്തംബര്‍ ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക അറബി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മാര്‍ച്ച് ഒന്നുമുതല്‍ ആറുമാസത്തേക്ക് രണ്ട് ഘട്ടങ്ങളിലായി വിസാ കാലാവധി നീട്ടി നല്‍കിയിരുന്നു.
നിലവില്‍ നീട്ടി നല്കിയ കാലാവധി ആഗസ്ത് 31ന് തീരാനിരിക്കെയാണ് മൂന്നുമാസം കൂടി ഇളവ് നല്‍കുന്നത്. അതേസമയം, വിസാ കാലാവധി നീട്ടുന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും.