Wednesday, April 14, 2021
Home Gulf Kuwait രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ

രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ

കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയുന്നതിന് കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതല്‍ ആരംഭിക്കുന്ന കര്‍ഫ്യൂ മെയ് 30 വരെ നീളും. ദേശീയ ആരോഗ്യ അധികൃതരുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനമെന്ന് സര്‍ക്കാര്‍ ഔദ്യോഗിക വക്താവ് താരിഖ് അല്‍ മിസ്‌റിം പറഞ്ഞു.

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ ദിവസേന വന്‍വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. വെള്ളിയാഴ്ച്ച മാത്രം കുവൈത്തില്‍ 641 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 7,208 ആയി. 47 പേരാണ് ഇതിനകം കോവിഡ് ബാധിച്ചു മരിച്ചത്.

കൊറോണയ്‌ക്കെതിരേ നിരവധി നിയന്ത്രണങ്ങള്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നു. മസ്ജിദുകളിലെ പ്രാര്‍ഥന ഒഴിവാക്കുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. പൊതുമേഖലയിലെ ജോലി മെയ് 31 വരെ റദ്ദാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തിരുന്നു.

Kuwaiti will impose full curfew as of 4 p.m. Sunday (May 10) until May 30, as part of the measures to stem spread of the novel coronavirus (COVID-19)


 

Most Popular