Thursday, September 16, 2021
Home Gulf Kuwait ശെയ്ഖ് നവാഫ് അല്‍ അഹ്മ്മദ് അല്‍ സബാഹ് പുതിയ കുവൈത്ത് അമീര്‍

ശെയ്ഖ് നവാഫ് അല്‍ അഹ്മ്മദ് അല്‍ സബാഹ് പുതിയ കുവൈത്ത് അമീര്‍

കുവൈത്ത് സിറ്റി: കുവൈത്ത് കിരീടവകാശിയായ ശെയ്ഖ് നവാഫ് അല്‍ അഹ്മ്മദ് അല്‍ സബാഹിനെ പുതിയ അമീര്‍ ആയി നിയമിച്ചു. അന്തരിച്ച അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് 83 കാരനായ ഇദ്ദേഹം ജുലൈ 18 മുതല്‍ താല്‍ക്കാലികമായി ചുമതലകള്‍ വഹിച്ചിരുന്നു.

2006ലാണ് ശെയ്ഖ് സബാഹ് അമീറായി സ്ഥാനമേറ്റ ശേഷം ശെയ്ഖ് നവാഫ് കിരീടാവകാശിയായി നിയമിതനായത്. അമീറിന്റെ അര്‍ധ സഹോദരനായ ഇദ്ദേഹം നേരത്തെ പ്രതിരോധ ആഭ്യന്തര മന്ത്രിയായിരുന്നു. 1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ശെയ്ഖ് നവാഫ് തൊഴില്‍സാമൂഹിക കാര്യ മന്ത്രിയായി. 1992 വരെ ഈ ചുമതലകളാണ് വഹിച്ചത്. 1994നും 2003 നുമിടയില്‍ ശെയ്ഖ് നവാഫിനെ ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ ഉപ മേധാവിയായി നിയോഗിച്ചു. നിലവില്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണ് ശെയ്ഖ് നവാഫ്.

Kuwait’s new emir is Crown Prince Sheikh Nawaf


 

Most Popular