Friday, August 6, 2021
Home Gulf Kuwait ഇസ്രായേല്‍ ബഹിഷ്‌കരണ ചര്‍ച്ച: കുവൈത്ത് പാര്‍ലമെന്റില്‍ എംപിമാര്‍ തമ്മില്‍ വാക്കേറ്റവും തെറിവിളിയും(Video)

ഇസ്രായേല്‍ ബഹിഷ്‌കരണ ചര്‍ച്ച: കുവൈത്ത് പാര്‍ലമെന്റില്‍ എംപിമാര്‍ തമ്മില്‍ വാക്കേറ്റവും തെറിവിളിയും(Video)

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റില്‍ എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നതായി റിപോര്‍ട്ട്. എംപിമാരായ രിയാദ് അല്‍അദ്സാനിയും മുഹമ്മദ് അല്‍മുതൈറുമാണ് പരസ്പരം തെറിവിളിച്ചും പാര്‍ലമെന്റില്‍ നിന്ന് പുറത്തുപോകാന്‍ ആജ്ഞാപിച്ചും സഭക്ക് നാണക്കേടുണ്ടാക്കിയത്. മറ്റു എംപിമാര്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ചെയ്തില്ല. ഏറെ നേരം ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും തെറിവിളിക്കുകയും ചെയ്തു.

 

ഇസ്രായേല്‍ ബഹിഷ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് വിലക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ കരടു നിയമങ്ങള്‍ പാര്‍ലമെന്റിലെ ബന്ധപ്പെട്ട കമ്മിറ്റികള്‍ എത്രയും വേഗം പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുകയും പാര്‍ലമെന്റിന്റെ പൊതുസഭയില്‍ പാസാക്കുന്നതിന് സമര്‍പ്പിക്കുകയും ചെയ്യണമെന്ന അപേക്ഷയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് രണ്ടു എംപിമാരും പരസ്പരം ഏറ്റുമുട്ടിയത്.

എംപി മുഹമ്മദ് അല്‍ദലാലാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇത് എത്രയും വേഗം അംഗീകരിക്കണമെന്ന ആവശ്യത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രിയാദ് അല്‍അദ്സാനിയും മുഹമ്മദ് അല്‍മുതൈറും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചത്. അപേക്ഷയില്‍ 18 എംപിമാര്‍ ഒപ്പുവച്ചിട്ടുണ്ട്.

Most Popular