Tuesday, April 13, 2021
Home Gulf Kuwait കുവൈത്തില്‍ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു: ഏറ്റവും വലിയ ക്വാറന്റീന്‍ കേന്ദ്രം കേന്ദ്രം അടച്ചു

കുവൈത്തില്‍ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു: ഏറ്റവും വലിയ ക്വാറന്റീന്‍ കേന്ദ്രം കേന്ദ്രം അടച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ ശൈഖ് ജാബിര്‍ സ്റ്റേഡിയത്തിലെ ക്വാറന്റീന്‍ കേന്ദ്രം അടച്ചു. ഇതോടെ പൊതുമരാമത്ത് മന്ത്രാലയം നിര്‍മിച്ച കുവൈത്തിലെ ഏറ്റവും വലിയ കേന്ദ്രമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. അതോടൊപ്പം മുന്‍കരുതല്‍ എന്നനിലക്കാണ് ചില ഫീല്‍ഡ് ആശുപത്രികള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

5000 ത്തിലേറെ കിടക്കകളാണ് രോഗികള്‍ക്കായി ശൈഖ് ജാബിര്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ കോവിഡ് ബാധിതരായ നിരവധി പേര്‍ ഇവിടെ ചികിത്സ നേടുകയും നിരീക്ഷണത്തിലിരിക്കുകയും ചെയ്തു. ഫീല്‍ഡ് മെഡിക്കല്‍ സെന്റര്‍, നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള സൗകര്യം, െഎ.സി.യു, ഫാര്‍മസി എന്നിവയുള്‍ക്കൊള്ളുന്ന കേന്ദ്രമാണ് ഇവിടെ സ്ഥാപിച്ചത്. നിര്‍മാണം പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ റെഡ്ക്രസന്റ് സൊസൈറ്റി വളന്റിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു.

Most Popular