Sunday, August 1, 2021
Home Gulf Kuwait കുവൈത്തില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്തില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാലക്കാട് സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയം കുഴി വീട്ടില്‍ രാധാകൃഷ്ണന്‍ (41) ആണ് മരിച്ചത്. രണ്ടാഴ്ചയായി മുബാറക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ഭാര്യ ഷെറിന# മാത്യുവും മകള്‍ റിന്‍സിയ രാധാകൃഷ്ണനും കുവൈത്തിലുണ്ട്. പിതാവ്: പരേതനായ ശങ്കരന്‍. മാതാവ്: രാധാമ്മ. സഹോദരങ്ങള്‍: ഹരിദാസന്‍, ഓമന. മൃതശരീരം യാത്രാ കുവൈത്ത് സംഘടനയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകാള്‍ പ്രകാരം ബുധനാഴ്ച രാവിലെ 10.30ന് സുലൈബീകാത്ത് ശ്മശാനത്തില്‍ മറവ് ചെയ്തു.

Most Popular