Wednesday, June 23, 2021
Home Gulf Kuwait മാതാവ് മന്ത്രവാദിനിയാണെന്ന് സ്വപ്നം കണ്ടു; കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ കുവൈത്ത് പോലിസ് അറസ്റ്റ് ചെയ്തു

മാതാവ് മന്ത്രവാദിനിയാണെന്ന് സ്വപ്നം കണ്ടു; കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ കുവൈത്ത് പോലിസ് അറസ്റ്റ് ചെയ്തു

കുവൈത്ത്: മന്ത്രവാദിനിയാണെന്ന് സ്വപ്നം കണ്ടതിനെ തുടര്‍ന്ന് മാതാവിനെ വധിക്കാന്‍ ശ്രമിച്ച മകന്‍ കുവൈത്തില്‍ അറസ്റ്റില്‍. ഹവാലി ഗവര്‍ണറേറ്റിലെ അല്‍ സാല്‍മിയ ഏരിയയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറിയാണ് മകന്‍ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കൈയില്‍ കത്തിയുമായി നില്‍ക്കുന്ന യുവാവിനെയാണ് ഉദ്യോഗസ്ഥര്‍ കണ്ടത്. തുടര്‍ന്ന് യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി അനുനയിപ്പിച്ച ഉദ്യോഗസ്ഥര്‍ ഇയാളുടെ കൈയില്‍ നിന്നും കത്തി പിടിച്ചുവാങ്ങിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

മാതാവ് മന്ത്രവാദിനിയാണെന്ന് സ്വപ്നം കണ്ടെന്നും ദുര്‍മന്ത്രവാദം ചെയ്യുന്നതില്‍ നിന്നു മാതാവിനെ തടയാനാണ് വധശ്രമം നടത്തിയതെന്നും യുവാവ് ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, മകനെതിരെ കേസുകൊടുക്കാന്‍ മാതാവ് തയ്യാറായില്ല. മകന്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് മാതാവ് പ്രതികരിച്ചത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് യുവാവെന്നും ഇയാളെ ഫെബ്രുവരിയില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതാണെന്നും’ഗള്‍ഫ് ന്യൂസ്’ റിപോര്‍ട്ട് ചെയ്തു.


 

Most Popular