Friday, June 25, 2021
Home Gulf Kuwait വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ കു​വൈ​ത്തി​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ അ​ധി​ക വി​മാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടുത്തും

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ കു​വൈ​ത്തി​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ അ​ധി​ക വി​മാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടുത്തും

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ കുവൈത്തികളെ കൊണ്ടുവരാന്‍ അധിക വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി എന്‍ജിനീയര്‍ യൂസുഫ് അല്‍ ഫൗസാന്‍. പതിവ് വിമാനങ്ങളില്ലാത്ത കേന്ദ്രങ്ങളില്‍ കുടുങ്ങിയ കുവൈത്തികള്‍ക്കാണ് പ്രത്യേക വിമാനങ്ങളില്‍ തിരിച്ചെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനുവരി രണ്ടുമുതല്‍ കോമേഴ്‌സ്യല്‍ വിമാന സര്‍വിസ് പുനരാരംഭിച്ച ശേഷമാണ് പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തുക.

വിമാനക്കമ്ബനികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളിലേക്കും പ്രത്യേക വിമാനം അയക്കും. ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തി പുതിയ വൈറസ് രാജ്യത്തെത്തുന്നില്ലെന്ന് ഉറപ്പാക്കും. നിശ്ചിത ദിവസം ക്വാറന്റീനും ഉറപ്പാക്കുന്നതാണ്. ശനിയാഴ്ച പുലര്‍ച്ചെ നാലു മുതലാണ് നിര്‍ത്തിവെച്ച വിമാന സര്‍വിസ് പുനരാരംഭിക്കുന്നത്.

Most Popular