Sunday, July 25, 2021
Home Gulf Kuwait നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തെ ഏക സെന്റര്‍ കുവൈത്തില്‍

നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യക്കു പുറത്തെ ഏക സെന്റര്‍ കുവൈത്തില്‍

കുവൈത്ത് സിറ്റി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് കുവൈത്തിലും സെന്റര്‍. ഇന്ത്യക്ക് പുറത്ത് കുവൈത്തില്‍ മാത്രമേ സെന്റര്‍ അനുവദിച്ചിട്ടുള്ളൂ. കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് കുവൈത്തിന് സെന്റര്‍ ലഭിച്ചത്.

സപ്തംബര്‍ 12 ന് പരീക്ഷ നടത്തുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് 201 കേന്ദ്രങ്ങളിലാകും പരീക്ഷ. നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫിലെ ഇന്ത്യന്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമാകും വിധം കുവൈത്തില്‍ കേന്ദ്രം അനുവദിച്ച വിവരം കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണു ട്വീറ്റ് ചെയ്തത്.

കുവൈത്തില്‍ നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കാന്‍ പരിശ്രമിച്ചതിന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ വിവിധ പ്രവാസി സംഘടനകള്‍ അഭിനന്ദിച്ചു.
ALSO WATCH

Most Popular