Friday, July 23, 2021
Home Gulf Kuwait കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

കുവൈത്ത് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ കെ സി എ ) 2021 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. 2021 ജനുവരി 21ന്, അബ്ബാസിയ ഹെവന്‍സ് ഹോട്ടലില്‍ വെച്ച് വരണാധികാരി സിബി ചെറിയാന്റെ സാന്നിദ്ധ്യത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ശ്രീ ജോബി ചാമംകണ്ടയിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി, ശ്രീ റെനി അബ്രഹാമിന്റെ നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതിയില്‍ നിന്നും പദവികള്‍ ഏറ്റെടുത്തു.

ഭാരവാഹികള്‍: ജോബി ചാമംകണ്ടയില്‍ (പ്രസിഡന്റ്‌റ് ), റ്റെനി കൂപ്ലിക്കാട്ട് (ജന. സെക്രട്ടറി), സോജന്‍ പഴയംപിള്ളില്‍(ട്രഷറര്‍), മാത്യു പടപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), റെബിന്‍ പുതുപ്പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), ഇമ്മാനുവേല്‍ ചെപ്പുന്നുക്കര (ജോയിന്റ് ട്രഷറര്‍), ജോമോന്‍ തറയില്‍ (എഫ് എസ് എസ് കണ്‍വീനര്‍ ), റോബിന്‍ അരയത്ത് ( എഫ് എസ് എസ് ജോയിന്റ് കണ്‍വീനര്‍ ), വിമല്‍ മുണ്ടക്കല്‍ (കെ കെ സി എല്‍ കണ്‍വീനര്‍), ജിന്‍സി സിജോ ( കെ കെ സി എല്‍ ജോയിന്റ് കണ്‍വീനര്‍), ജെയിംസ് ചക്കളതൊട്ടിയില്‍ (ഓഡിറ്റര്‍), സിജോ കരുമാക്കില്‍ (PRO), ക്ഷൈനി സിബി KCYL ജോ. ഡയറക്ടര്‍.

Most Popular