Tuesday, June 22, 2021
Home Gulf Kuwait വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാനിരോധനമില്ലെന്ന് കുവൈത്ത്

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാനിരോധനമില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ശെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ്. അത്തരം പ്രചാരണം അടിസ്ഥാന രഹിതമാണ്. റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്പുട്‌നികിന് കുവൈത്തില്‍ അംഗീകാരമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്തിലെ പ്രമുഖ ആരോഗ്യ സംഘടനകളൊന്നും സ്പുട്‌നിക്കിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയും സ്പുട്‌നിക് വാക്‌സിന് അംഗീകാരം നല്‍കിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ALSO WATCH

 

Most Popular