Tuesday, September 21, 2021
Home Gulf Kuwait കുവൈത്തില്‍ അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ച പ്രവാസി മരിച്ചു

കുവൈത്തില്‍ അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ച പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ച പ്രവാസി മരണപ്പെട്ടു. ഹവല്ലിയില്‍ നാല്‍പ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള പാകിസ്താന്‍ സ്വദേശിയാണ് മരിച്ചത്.

വാഹനത്തിന്റെ സ്റ്റിയറിങ് വീലിന് മുകളില്‍ വീണുകിടന്ന ഇയാളെ വിളിച്ചുണര്‍ത്താന്‍ പരിസരത്തുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് പോലിസിനെ വിവരമറിയിച്ചത്. പോലിസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയാണ് ണരിച്ചതായി സ്ഥിരീകരിച്ചത്. കാറിനുള്ളില്‍ നിന്ന് മയക്കുമരുന്നും അത് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പോലിസ് കണ്ടെടുത്തു.

Most Popular