Tuesday, April 13, 2021
Home Gulf Kuwait വിമാന യാത്രാ വിലക്ക്: കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍

വിമാന യാത്രാ വിലക്ക്: കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും കുവൈറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള തുടര്‍ന്നു യു എ ഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്നവരുടെ പ്രശ്‌നങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര സര്‍ക്കാരിനു നിവേദനം സമര്‍പ്പിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു ഇന്ത്യയില്‍ നിന്നും നേരിട്ട് യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളുള്ളതിനാല്‍ യു എ ഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ പോയി നിബന്ധനകള്‍ അനുസരിച്ചുള്ള ക്വാറന്റ്യ്‌നും ടെസ്റ്റുകളും നടത്തി അവിടെനിന്നും അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്നതായിരുന്നു രീതി. വിസാകാലാവധിയും മറ്റും തീരുന്നതിനു മുന്‍പ് തന്നെ വിദേശത്തെ തൊഴില്‍ സ്ഥലത്തുചെല്ലുവാന്‍ ചിലവേറെയുണ്ട് എങ്കിലും ഈ രീതിയാണ് പ്രവാസികള്‍ സ്വീകരിച്ചു വന്നിരുന്നത്.

എന്നാല്‍ സൗദി അറേബ്യയും കുവൈറ്റും ഇപ്പോള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്നു ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇ, തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നതു എന്നും, ഇവരെ സൗദ്യ അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു പ്രവേശിപ്പിക്കാന്‍ വേണ്ട നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും, കുടുങ്ങി കിടക്കുന്നവരുടെ സഹായത്തിനായി, താമസവും ഭക്ഷണവും മറ്റു സഹായങ്ങളും ഉറപ്പാക്കാന്‍ ഈ രാജ്യത്തെ ഇന്ത്യന്‍ എംബസികള്‍ക്കു നിര്‍ദേശം നല്‍കണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, കുവൈറ്റ് കണ്‍ട്രിഹെഡ് ബാബു ഫ്രാന്‍സിസ് എന്നിവര്‍ വിദേശകാര്യ മന്ത്രി ശ്രീ. ജയശങ്കറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Most Popular