Monday, June 14, 2021
Home Gulf Kuwait ഇസ്രായേല്‍ നരനായാട്ടിനെതിരേ കുവൈത്തില്‍ വന്‍പ്രതിഷേധം

ഇസ്രായേല്‍ നരനായാട്ടിനെതിരേ കുവൈത്തില്‍ വന്‍പ്രതിഷേധം

കുവൈത്ത് സിറ്റി: പലസ്തീനിലെ ഇസ്രായേല്‍ അതിക്രമത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങളിലെങ്ങും പ്രതിഷേധമുയരുന്നു. കുവൈത്തിലെ ഇറാദ ചത്വരത്തില്‍ ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധ സംഗമത്തില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ വന്‍ ജനാവലിപങ്കാളികളായി.

വൈകിട്ട് 4മുതല്‍ അരമണിക്കൂര്‍ നേരം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നു പ്രതിഷേധം. ചത്വരത്തിലേക്കുള്ള വഴികളിലും പാര്‍ക്കിങുകളിലുമുള്ള വാഹനങ്ങള്‍ ഒഴിപ്പിച്ച് പ്രതിഷേധക്കാര്‍ക്ക് പോലിസ് സൗകര്യമൊരുക്കി.

ഇസ്രയേല്‍ അതിക്രമത്തിനെതിരെ കുവൈത്തിന്റെ ഔദ്യോഗിക നിലപാടിന്റെ ഭാഗമായായിരുന്നു അത്. അഖ്‌സ മസ്ജിദില്‍ ഇസ്രയേല്‍ നടത്തിയ അതിക്രമം മനുഷ്യത്വരഹിതമാണെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പ്രസ്താവിച്ചു.

അധിനിവേശം അവസാനിപ്പിക്കാനും അഖ്‌സ പള്ളിയില്‍ പ്രാര്‍ഥന നടത്താനുള്ള പലസ്തീന്‍ ജനതയുടെ അവകാശം വകവച്ചുകൊടുക്കാനും തയാറാകണമെന്ന് അമീര്‍ ആവശ്യപ്പെട്ടു.
ALSO WATCH

 

Most Popular