
കുവൈത്തില്‍ മഴയില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നു
HIGHLIGHTS
2018ലെ പ്രളയത്തില്‍ കേടുവന്ന റോഡുകളും ഈ സീസണിലെ മഴയില്‍ തകര്‍ന്നതും നന്നാക്കുന്നുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴയില്‍ കേടുപാട് സംഭവിച്ച റോഡുകളുടെ ഉപരിതലം റോഡ് ഗതാഗത അതോറിറ്റിയുടെ നേതൃത്വത്തില്‍ നന്നാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. 2018ലെ പ്രളയത്തില്‍ കേടുവന്ന റോഡുകളും ഈ സീസണിലെ മഴയില്‍ തകര്‍ന്നതും നന്നാക്കുന്നുണ്ട്.
കിങ് ഫഹദ് റോഡിലെ പണിയാണ് ഏറ്റവും വലുത്. ഫഹാഹീല്‍ എക്സ്പ്രസ് ഹൈവേ, സിക്സ്ത് റിങ് റോഡ്, സെവന്ത് റിങ് റോഡ്, ഫിഫ്ത് റിങ് റോഡ്, ഗസ്സാലി റോഡ്, പഴയ ജഹ്റ റോഡ് തുടങ്ങി പ്രധാന റോഡുകളിലും ഉള്‍റോഡുകളിലും പണി നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുകയാണ്.