കുവൈത്ത് സിറ്റി: ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് കുവൈത്തി സ്ത്രീകള്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടനില്‍ നിന്ന് വിമാനത്തില്‍ കയറുന്നതിന് മുമ്പ് രണ്ടുപേരും പിസിആര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിമറ്റൊരു പിസിആര്‍ പരിശോധനയിലാണ് ഇരുവര്‍ക്കും ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് കുവൈത്ത് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. ഇരുവരും ക്വാറന്റീനിലാണ്. ജനിതക പരിശോധന നടത്തിയതിലാണ് രൂപമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്.
മാസ്ക് ധരിക്കുക, കൈ വൃത്തിയാക്കുക, ശാരീരിക അകലം പാലിക്കുക, പ്രതിരോധശേഷി കുറവുള്ള ആളുകളില്‍ നിന്ന് അകന്നുനില്ക്കുന്നതിനോടൊപ്പം ഒത്തുചേരലുകള്‍ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ അല്‍ സനദ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.