Wednesday, June 23, 2021
Home Gulf Kuwait വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അധ്യാപകരുടെ സേവനം അവസാനിപ്പിക്കാന്‍ കുവൈത്ത് തീരുമാനിച്ചതായി റിപ്പോര്‍ട്ട്

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അധ്യാപകരുടെ സേവനം അവസാനിപ്പിക്കാന്‍ കുവൈത്ത് തീരുമാനിച്ചതായി റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അറുനൂറോളം അധ്യാപകരുടെ സേവനം അവസാനിപ്പിക്കാന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ട്. സ്വദേശികള്‍, ഗള്‍ഫ് പൗരന്മാര്‍, ബിദുനികള്‍ എന്നീ വിഭാഗങ്ങളിലുള്ള അധ്യാപകരെ പകരം നിയമിക്കാനാണ് ഒരുങ്ങുന്നത്. കമ്പ്യൂട്ടര്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍, ഇലക്ട്രിസിറ്റി, ഇസ്ലാമിക വിദ്യാഭ്യാസം എന്നീ സ്പെഷ്യലൈസേഷനുകളിലുള്ള ചില അധ്യാപകരെയാണ് പിരിച്ചുവിടുന്നത്. മാത്‌സ്, കെമിസ്ട്രി, ഫിസിക്‌സ,് ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്ക് അദ്ധ്യാപകരെ നിയമിക്കാന്‍് ആരോഗ്യസമിതിയുമായി ചേര്‍ന്ന് മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. അതേ സമയം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 330-ഓളം അധ്യാപകരെ പുതിയ പ്രവേശനവിസയില്‍ തിരികെ കൊണ്ടുവരാന്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

Most Popular