Saturday, July 24, 2021
Home Gulf Kuwait കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി; ഭാര്യ മരിച്ചത് രണ്ടാഴ്ച്ച മുമ്പ്

കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി; ഭാര്യ മരിച്ചത് രണ്ടാഴ്ച്ച മുമ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 22 ദിവസമായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഭാര്യ സൗദ ഫെബ്രുവരി 24 ന് കുവൈത്ത് അധാന്‍ ആശുപത്രിയില്‍ മരിച്ചിരുന്നു.

14 നു ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഗീര്‍ തൃക്കരിപ്പൂരിനെ പിന്നീട് മിഷ്രിഫ് കോവിഡ് സെന്ററിലേക്കും ജാബര്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ദീര്‍ഘനാളായി പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകനെയാണ് കുവൈത്തിലെ പ്രവാസികള്‍ക്ക് നഷ്ടമായത്. കബറടക്കം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ നടക്കും.

മക്കള്‍: ഡോ. സുആദ്, സമ. മരുമക്കള്‍: ഡോ. അഷ്‌റഫ്, അഫ്‌ലാഖ്. കാസര്‍കോട് ജില്ലയിലെ പടന്നയിലാണ് താമസം.

 

Most Popular