ജിദ്ദ: യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കുള്ള കര അതിര്‍ത്തി സൗദി അറേബ്യ തുറക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച അതിര്‍ത്തി നാല് മാസങ്ങള്‍ക്കു ശേഷമാണ് തുറക്കുന്നത്. ജിസിസി രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് കര തുറമുഖങ്ങള്‍ വഴിയുള്ള വാണിജ്യ ട്രക്കുകളും അനുവദിക്കുമെന്ന് സൗദി കസ്റ്റംസ് വിഭാഗത്തിന്റെ അറിയിപ്പില്‍ പറയുന്നു.
മാര്‍ച്ച് 7ന് ആണ് യുഎഇ, കുവൈത്ത്, ബഹ്റൈന്‍ അതിര്‍ത്തി വാണിജ്യ ട്രക്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
അതേ സമയം, വിമാനങ്ങളില്‍ വരുന്ന യാത്രക്കാരില്‍ കോവിഡ് ബാധിതരെ തിരിച്ചറിയാന്‍ നായ്ക്കളെ ഉപയോഗിക്കുന്നതിന് സൗദി കസ്റ്റംസ് തീരുമാനമെടുത്തു. പ്രത്യേകം പരിശീലിപ്പിച്ച നായ്ക്കള്‍ മണംപിടിച്ചാണ് രോഗികളെ തിരിച്ചറിയുക. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ഇത്തരം നായ്ക്കളെ വിന്യസിക്കും.
Saudi Arabia reopens its land borders with UAE, Kuwait, Bahrain