News Flash
X
കുവൈത്ത് ജനസംഖ്യയുടെ 65% വാക്സിനേഷൻ സ്വീകരിച്ചാല്‍ വിദ്യാലയങ്ങൾ പുനരാരംഭിക്കാം

കുവൈത്ത് ജനസംഖ്യയുടെ 65% വാക്സിനേഷൻ സ്വീകരിച്ചാല്‍ വിദ്യാലയങ്ങൾ പുനരാരംഭിക്കാം

personSJ access_timeFriday January 1, 2021
HIGHLIGHTS
സുരക്ഷ ഉറപ്പ് വരുത്താതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഇതിന് മുമ്പും വ്യക്തമാക്കിയിരുന്നു. 

കുവൈത്ത് സിറ്റി: ജനസംഖ്യയുടെ 65% വാക്‌സിനേഷന്‍ ലഭിച്ചെന്ന് ഉറപ്പാക്കിയ ശേഷമോ രാജ്യത്തെ കോവിഡ് വ്യാപന തോത് കുറഞ്ഞ് സുരക്ഷിതമായാലോ മാത്രമാണ് വിദ്യാലയങ്ങള്‍ തുറക്കാന്‍ സാധിക്കുകയുള്ളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച മുതല്‍ രാജ്യത്ത് കൊറോണ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന ചോദ്യം വീണ്ടും ഉയര്‍ന്നത്.

സ്‌കൂളുകള്‍ തുറന്ന് പഠനത്തിലേക്ക് മടങ്ങി വന്നാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കായി എല്ലാ ആരോഗ്യ നടപടികളും ഉറപ്പാകുമെന്നും നിരവധി സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് കര്‍ശന നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ വിശദീകരിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വാക്‌സിനേഷന്‍ ശുപാര്‍ശ ചെയ്യപ്പെട്ട വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ കൂടി വാക്‌സിന്‍ എടുക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷ ഉറപ്പ് വരുത്താതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഇതിന് മുമ്പും വ്യക്തമാക്കിയിരുന്നു.

അതോടപ്പം, സാഹചര്യങ്ങള്‍ പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ നടപ്പിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയും ചെയ്തു. ആദ്യ സെമെസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താനാണ് തീരുമാനം.

SHARE :
folder_openTags
content_copyCategory