Thursday, August 5, 2021
Home Gulf Kuwait കുവൈത്തിൽ 50 ഡിഗ്രിയും കടന്ന് ചൂട്

കുവൈത്തിൽ 50 ഡിഗ്രിയും കടന്ന് ചൂട്

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ 50 ഡിഗ്രിയും കടന്ന് ചൂട് കൂടുന്നു. നു​വൈ​സീ​ബ്, സു​ലൈ​ബി​യ, മി​ത്​​രി​ബ, അ​ബ്​​ദ​ലി, വ​ഫ്ര, ജാ​ബി​രി​യ തു​ട​ങ്ങി​യ ഭാഗങ്ങളിൽ കനത്ത അന്തരീക്ഷ ഊഷ്മാവാണ് രേഖപ്പെടുത്തുന്നത്. സൂ​ര്യാ​ത​പം നേ​രി​ട്ടേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ര്‍​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കാ​തി​രി​ക്കാ​ന്‍ വെ​ള്ള​വും ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള പാ​നീ​യ​ങ്ങ​ളും ധാ​രാ​ള​മാ​യി കു​ടി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.

അ​യ​ഞ്ഞ, ക​നം കു​റ​ഞ്ഞ വ​സ്​​ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണ​മെ​ന്നും ചൂ​ടി​ല്ലാ​ത്ത വെ​ള്ള​ത്തി​ല്‍ ഇ​ട​ക്ക്​ കു​ളി​ക്കു​ന്ന​ത്​ ന​ല്ല​താ​ണെ​ന്നും ക​ഠി​ന​മാ​യ വ്യാ​യാ​മ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​ദ​ഗ്​​ധ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ആ​ഗ​സ്​​റ്റ് 31 വ​രെ രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് നാ​ലു വ​രെ പു​റ​ത്ത് ജോ​ലി ചെ​യ്യി​ക്കു​ന്ന​തി​ന്​ വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ലോ​ക​ത്തെ കൂ​ടി​യ ചൂ​ട്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത 15 കേ​ന്ദ്ര​ങ്ങ​ളെ ക​ഴി​ഞ്ഞ ദി​വ​സം ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന ആ​ഗോ​ള വെ​ബ്​​സൈ​റ്റാ​യ എ​ല്‍​ഡോ​റാ​ഡോ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ എ​ട്ടും കു​വൈ​ത്തി​ല്‍ ആ​യി​രു​ന്നു.

Most Popular