
ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ഒക്ടോബറിലേക്ക് മാറ്റി
HIGHLIGHTS
ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള യുവതാരങ്ങള്‍ മാറ്റുരക്കും.
കുവൈത്ത് സിറ്റി: മാര്‍ച്ചില്‍ കുവൈത്തില്‍ നടത്താനിരുന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് മാറ്റിവെച്ചു. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. 2021 ഒക്ടോബറില്‍ നടത്താനാണ് പുതിയ തീരുമാനം. അപ്പോഴേക്ക് കോവിഡ് പ്രതിസന്ധി ഒഴിയുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള യുവതാരങ്ങള്‍ മാറ്റുരക്കും.