Saturday, May 15, 2021
Home News Kerala കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി കരിപ്പൂരില്‍ തിരിച്ചിറക്കി

കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി കരിപ്പൂരില്‍ തിരിച്ചിറക്കി

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു. രാവിലെ 8.37 ഓടെയാണ് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂറിന് ശേഷം, 9.10 ഓടുകൂടിയാണ് വിമാനം തിരിച്ച് കരിപ്പൂരില്‍ തന്നെ ഇറക്കിയത്. അപായണി മുഴങ്ങിയത് കൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചത്.

പരിശോധനയ്ക്ക് ശേഷം മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ യാത്ര തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് ശേഷമായിരിക്കും വിമാനം പുറപ്പെടുക. അതേസമയം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ 17 പേര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.

Most Popular