Wednesday, June 23, 2021
Home Gulf Kuwait കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ബിസിനസ്​ നെറ്റ്​വര്‍ക്ക്​ രൂപവത്​കരിച്ചു

കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ബിസിനസ്​ നെറ്റ്​വര്‍ക്ക്​ രൂപവത്​കരിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ബിസിനസ് സമൂഹത്തെയും കുവൈത്തിനെയും ബന്ധിപ്പിക്കുന്നതിനായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് രൂപവത്കരിച്ചു. കുവൈത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ബിസിനസ് സംരംഭങ്ങള്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഇതിലൂടെ സുസ്ഥിരവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ പരസ്പര ബന്ധം കെട്ടിപ്പടുക്കാനാവും.

https://forms.gle/kw9UaZ9fdzv6b7Bx9 എന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ നടത്താം. @IndianIbn എന്നതാണ് ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കിന്റെ ട്വിറ്റര്‍ വിലാസം. കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ [email protected] എന്ന മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Most Popular