Saturday, June 19, 2021
Home Gulf Kuwait കുവൈത്തില്‍ തിരഞ്ഞടുത്ത റെസ്റ്റോറന്റുകളില്‍ ഇന്ത്യന്‍ എംബസിയുടെ പരാതിപ്പെട്ടി സ്ഥാപിക്കും

കുവൈത്തില്‍ തിരഞ്ഞടുത്ത റെസ്റ്റോറന്റുകളില്‍ ഇന്ത്യന്‍ എംബസിയുടെ പരാതിപ്പെട്ടി സ്ഥാപിക്കും

കുവൈത്ത് സിറ്റി: റെസ്റ്റോറന്റ് ഓണേര്‍സ് അസ്സോസിയേഷന്‍ (ROAK) കുവൈത്ത് ഇന്ത്യന്‍ അംബാസിഡറുമായി കൂടി കാഴ്ച നടത്തി. അംബാസഡര്‍ സിബി ജോര്‍ജുമായി നടന്ന കൂടികാഴ്ചയില്‍ റെസ്റ്റോറന്റ് മേഖലയില്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ചര്‍ച്ച ചെയ്തു. കോവിഡ് പാന്റമിക് വേളയില്‍ കര്‍ഫ്യൂ കാരണം റെസ്റ്റോറന്റിന്റെ പ്രവര്‍ത്തന സമയം കുറച്ചത് കൊണ്ട് ഉടമകള്‍ നേരിടുന്ന വന്‍ സാമ്പത്തിക നഷ്ടങ്ങള്‍ അംബാസിഡറെ ധരിപ്പിക്കുകയും എംബസിയുടെ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ഉണ്ടാവണമെന്ന് അപേക്ഷിക്കുകയും ചെയ്തു. കൂടാതെ കുവൈത്തില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ വേണ്ട ഭീമമായ ചിലവ് താങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറാവണമെന്ന നിവേദനവും നല്‍കുകയുണ്ടായി.

എംബസിയുടെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും, റോക്കിന്റെ നേതൃത്ത്വത്തില്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ റെസ്റ്റോറന്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും എംബസിയിലേക്കുള്ള സഹായ അഭ്യര്‍ത്ഥനകള്‍ നിക്ഷേപിക്കാന്‍ കുവൈത്തിന്റെ വിവിധ ഏരിയകളിലായി റെസ്റ്റോറന്റുകളില്‍ ‘COMPLAINT BOX’ സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കി.

കൂടി കാഴ്ചയില്‍ പ്രസിഡണ്ട് നിസാര്‍ പയ്യോളി, വൈസ് ചെയര്‍മാന്‍ അബു കോട്ടയില്‍, സെക്രട്ടറി ഷാഫി മഫാസ്, വൈസ് പ്രസിഡന്റുമാരായ ഷബീര്‍ മണ്ടോളി, റഹീം ഹൈലാന്റ്, ട്രഷറര്‍ നജീബ് പി.വി. എന്നിവര്‍ പങ്കെടുത്തു.

 

Most Popular