Tuesday, May 11, 2021
Home Gulf Kuwait കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് തടഞ്ഞതായി വാണിജ്യ മന്ത്രാലയം

കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് തടഞ്ഞതായി വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: പാചകത്തിനായി ഉപയോഗിക്കുന്ന പ്രമുഖ അന്താരാഷ്ട്രബ്രാന്‍ഡിന്റെ ലേബലില്‍ വ്യജമായി നിര്‍മിച്ച 52000 ക്യാനുകളിലുള്ള ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തതായി കുവൈത്ത് വാണിജ്യമന്ത്രാലയം അറിയിച്ചു. വാണിജ്യ രംഗത്തെ ഏറ്റവും വലിയ തട്ടിപ്പാണ് തടഞ്ഞതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതേതുടര്‍ന്ന് മന്ത്രി ഫൈസല്‍ മിദ്ലാജിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധന കര്‍ശനമാക്കുന്നതിലൂടെ ഇന്‍വോയ്‌സ് ഇല്ലാതെ പലചരക്ക് കടകളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന പ്രവണത നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Most Popular