Saturday, June 19, 2021
Home Gulf Kuwait ‌ഫൈസര്‍ വാക്‌സിന്റെ നാലാമത് ബാച്ച് കുവൈത്തിലെത്തിയതായി ആരോഗ്യമന്ത്രാലയം

‌ഫൈസര്‍ വാക്‌സിന്റെ നാലാമത് ബാച്ച് കുവൈത്തിലെത്തിയതായി ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി: ഫൈസര്‍ വാക്‌സിന്റെ നാലാമത് ബാച്ച് രാജ്യത്ത് എത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ വാക്‌സിനേഷന്‍ ദൗത്യം വേഗത്തിലാക്കുമെന്നാണ് സൂചന. അതോടൊപ്പം ഇനിയുള്ള എല്ലാ ആഴ്ചകളിലും ഷിപ്‌മെന്റ് നടത്താമെന്ന് ഫൈസര്‍, ബയോണ്‍ടെക് കമ്പനി കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ധാരണയായിട്ടുണ്ട്. 10 ലക്ഷം ഡോസ് ഫൈസര്‍, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഓക്‌സ്ഫഡ് ആസ്ട്രസെനിക എന്നീ വാക്‌സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാന്‍ ധാരണയായിട്ടുള്ളത്. കൂടുതല്‍ വാക്‌സിന്‍ എത്തുകയും എല്ലാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതോടെ ഒരു ദിവസം 20,000 പേര്‍ക്ക് കുത്തിവെപ്പ് എടുക്കാം.

നേരത്തേ ഫൈസര്‍ കമ്പനി വാക്‌സിന്‍ ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് കുവൈത്ത് ഉള്‍പ്പെടെ രാജ്യങ്ങളിലെ കുത്തിവെപ്പ് ദൗത്യത്തെ മന്ദഗതിയിലാക്കിയിരുന്നു. ഇപ്പോള്‍ അവര്‍ ഉല്‍പാദനം പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം 15 കുത്തിവെപ്പ് കേന്ദ്രങ്ങള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.

Most Popular