Tuesday, June 15, 2021
Home Gulf Kuwait കുവൈത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു

കുവൈത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് പത്ത് ലക്ഷം പേര്‍ സ്വീകരിച്ചതോടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് വാക്സിനേഷന് തുടക്കം കുറിച്ച് നാല് മാസം പിന്നിടുമ്പോഴാണ് ജനസംഖ്യയുടെ 24 ശതമാനം പേര്‍ക്ക് കുവൈത്ത് വാക്സിന്‍ നല്‍കിയത്. ഇത് വരെയുള്ള കണക്കുകള്‍ പ്രകാരം 1.22 മില്യണ്‍ ആളുകളാണ് വാക്സിന്‍ സ്വീകരിച്ചത്. നേരത്തെ രാജ്യത്ത് 10 ലക്ഷം പേരിലധികം വാക്‌സിന്‍ എടുത്തു കഴിയുമ്പോള്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണ ജനജീവിതത്തിലേക്ക് ഘട്ടം ഘട്ടമായി മടങ്ങി വരുന്നതിന്റെ സാധ്യതകളെ കുറിച്ച് കോവിഡ് സുപ്രീം കമ്മിറ്റി ഉപദേശക കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ ജറാല്ലാഹ് സൂചനയും നല്‍കിയിട്ടുണ്ട്

 

Most Popular