Sunday, June 20, 2021
Home Gulf Kuwait സൗദി, കുവൈത്ത് യാത്രക്കാരുടെ പ്രയാസങ്ങൾ: സർക്കാർ ഇടപെടൽ വേണമെന്ന് ഐ സി എഫ്

സൗദി, കുവൈത്ത് യാത്രക്കാരുടെ പ്രയാസങ്ങൾ: സർക്കാർ ഇടപെടൽ വേണമെന്ന് ഐ സി എഫ്

ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊറോണ വൈറസ് വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സൗദിലേക്കും കുവൈത്തിലേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചതോടെ യു എ ഇ വഴി അതാത് രാജ്യങ്ങളിലേക്ക് മടങ്ങാനിരുന്ന നൂറുകണക്കിന് പ്രവാസി യാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഐ സി എഫ് ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ അവധിക്ക് നാട്ടിലെത്തിയ ശേഷം തിരിച്ചു വരുന്നത്തിനായി രണ്ടാഴ്ചക്കാലം യു എ ഇയില്‍ തങ്ങിയ ശേഷമായിരുന്നു സൗദിയിലേക്ക് മടങ്ങിയിരുന്നത്. യാത്രക്കാരില്‍ പലരും പതിനഞ്ചു ദിവസത്തെ പാക്കേജിലാണ് യു എ ഇയില്‍ എത്തിയത്. അത് കഴിയുന്നതോടെ പലര്‍ക്കും അത്യാവശ്യ കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയാണ്. ഐ സി എഫിന്റെ കീഴില്‍ ഇന്നലെ (21/12 /20) നു ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. 24 മണിക്കൂറിനകം 400 ല്‍ പരം അന്വേഷങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത് വിഷയത്തിന്റെ ഗൗരവസ്ഥ ബോധ്യപ്പെടുത്തുന്നുണ്ട്. താമസ സൗകര്യം, ഭക്ഷണം, മരുന്ന് എന്നിവക്ക് പലരും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നിലവില്‍ ഒരാഴ്ചത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും വീണ്ടും ദീര്‍ഘിപ്പിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഈ വിഷയത്തില്‍ അടിയന്തിരമായി സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണെന്ന് കത്തില്‍ സൂചിപ്പിച്ചു.

Most Popular