Wednesday, June 23, 2021
Home Gulf Kuwait കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാനായി അറിയേണ്ടത്..

കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാനായി അറിയേണ്ടത്..

കുവൈത്ത് സിറ്റി: രാജ്യത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാനായി https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx എന്ന ലിങ്ക് ഉപയേഗിക്കേണ്ടതാണ്.

പേര്, ഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, സിവില്‍ ഐഡി സീരിയല്‍ നമ്പര്‍, തൊഴില്‍, വിദ്യാഭ്യാസ യോഗ്യത എന്നിവ നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതിന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കും. പിന്നീട് അപ്പോയിന്റ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍ സന്ദേശമായി വരും.

ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആദ്യം എന്ന നിലയിലല്ല അപ്പോയ്‌മെന്റ് നല്‍കുന്നത്. മുന്‍ഗണനാടിസ്ഥാനത്തില്‍ അപ്പോയിന്റ്‌മെന്റ് നല്‍കാന്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നു എന്നുമാത്രം. ഭക്ഷ്യ, മരുന്ന് അലര്‍ജിയുള്ളവര്‍, സാംക്രമിക രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 30ദിവസത്തിനിടെ ഏതെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവര്‍, കുട്ടികള്‍, വൈറസ് ബാധിച്ച് സുഖമില്ലാത്തവര്‍ എന്നിവര്‍ക്ക് വാക് ്‌സിന്‍ നല്‍കില്ല. രെജിസ്‌ട്രേഷനില്‍ മാറാരോഗികള്‍, ഭിന്നശേഷിക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവര്‍, കുവൈത്തികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

Most Popular