Sunday, May 16, 2021
Home Gulf Kuwait കുവൈത്തില്‍ വര്‍ക്ക് പെര്‍മെറ്റ് പുതുക്കി നല്‍കില്ല; ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍

കുവൈത്തില്‍ വര്‍ക്ക് പെര്‍മെറ്റ് പുതുക്കി നല്‍കില്ല; ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് അറുപതു വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്ന ഉത്തരവ് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. കുടുംബാംഗം സ്‌പോണ്‍സര്‍ ചെയ്യാനുണ്ടെങ്കില്‍ ആശ്രിത വിസയില്‍ രാജ്യത്ത് തങ്ങാന്‍ അനുവദിക്കും. അല്ലാത്തവര്‍ പ്രവാസം അവസാനിപ്പിച്ചു മടങ്ങേണ്ടി വരും. ഉത്തരവ് നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കി.

ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടു പിടിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് മാന്‍ പവര്‍ അതോറിറ്റി വിദേശികളുടെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 2018ല്‍ നടപ്പാക്കിയ തൊഴില്‍ നിയമത്തിലെ 29-ാം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തിയാണ് അതോറിറ്റി മേധാവി അഹമ്മദ് അല്‍ മൂസ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ചു ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികള്‍ക്ക് പ്രായം അറുപതോ അതില്‍ കൂടുതലോ ആണെങ്കില്‍ തൊഴില്‍ പെര്‍മിറ്റ് പുതുക്കിനല്‍കില്ല.

Most Popular