Tuesday, April 13, 2021
Home Gulf കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിന് നിരോധനം

കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിന് നിരോധനം

കുവൈത്ത് സിറ്റി :കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിന് നിരോധനമേര്‍പ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു .ഇത് സംബന്ധിച്ചു കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍ വിഭാഗം തലവന്‍ മന്‍സൂര്‍ അല്‍ ഹാഷിം വിമാന കമ്പനികള്‍ക്കും ഗ്രൗണ്ട് സേവന ദാതാക്കള്‍ക്കും നിര്‍ദേശം നല്‍കി.നിര്‍ദേശ പ്രകാരം കുവൈത്ത് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനോ മറ്റൊരു വിമാനത്തില്‍ മാറി കയറാനോ അനുവദിക്കില്ല .രാജ്യത്തേക്ക് പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള ഫെബ്രുവരി 19 ലെ സര്‍ക്കുലറിന്റെ ഭാഗമായാണ് തീരുമാനം

Most Popular