Tuesday, May 11, 2021
Home Gulf കുവൈത്തില്‍ ഇന്ന് ഒരു കോവിഡ് മരണം; 5431 പേര്‍ ചികിത്സയില്‍

കുവൈത്തില്‍ ഇന്ന് ഒരു കോവിഡ് മരണം; 5431 പേര്‍ ചികിത്സയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് പുതുതായി 319 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 142,195 ആയി. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 875 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,431 പേരാണ്. 77 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 586 പേര്‍ കൂടി കോവിഡ് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 135,889 ആയി.

Most Popular