കുവൈത്ത് സിറ്റി : രാജ്യത്തുള്ള റെസിഡന്‍സി നിയമലംഘകര്‍ക്ക് റെസിഡന്‍സി നിയമവിധേയമാക്കാനായി സമയ പരിധി ഒരു മാസത്തേക്ക് കൂടി വര്‍ധിപ്പിച്ചു. മാര്‍ച്ച് 2 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്
മാനുഷിക പരിഗണനയുടെ പേരിലാണ് കാലാവധി നീട്ടിയതെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് തമീര്‍ അലി പറഞ്ഞു . കോവിഡ് സാഹചര്യം , താറുമാറായ വിമാന സര്‍വീസുകള്‍ , പല മേഖലകളിലെയും ബിസിനസ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കല്‍, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ രണ്ടാഴ്ച അടച്ചുപൂട്ടല്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് റസിഡന്‍സി നിയമം ലംഘിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പ് ഇപ്പോള്‍ ദീര്‍ഘിപ്പിച്ചത്