Monday, April 12, 2021
Home Gulf കുവൈത്തില്‍ ഇന്ന് 742 പേര്‍ക്ക് കൊവിഡ്; നാല് മരണം

കുവൈത്തില്‍ ഇന്ന് 742 പേര്‍ക്ക് കൊവിഡ്; നാല് മരണം

കുവൈത്ത്സിറ്റി: കുവൈത്തില്‍ ഇന്ന് 742 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 131,205 ആയി. ഇന്ന് നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 808 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,508 പേരാണ്. 114 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 626 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 121,889 ആയി

Most Popular