Wednesday, July 28, 2021
Home Gulf വർക്ക് പെർമിറ്റിനും തൊഴിൽ മാറ്റത്തിനുമായി ഖത്തറിൽ ഓൺലൈൻ സേവനങ്ങൾ ആരംഭിക്കുന്നു

വർക്ക് പെർമിറ്റിനും തൊഴിൽ മാറ്റത്തിനുമായി ഖത്തറിൽ ഓൺലൈൻ സേവനങ്ങൾ ആരംഭിക്കുന്നു

ദോഹ: അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്‌സ് മന്ത്രാലയം ഞായറാഴ്ച മുതൽ പുതുതായി രണ്ട്  ഓൺലൈൻ സേവനങ്ങൾ ആരംഭിക്കും. പുതിയ സർവീസിലൂടെ വർക്ക് പെർമിറ്റിനും തൊഴിൽമാറ്റത്തിനും അപേക്ഷിക്കാം. കോവിഡ് സാഹചര്യം തുടർന്നതിനാൽ ഇതിന് കഴിയാതെ ബന്ധുക്കളുടെ റെസിഡൻസിയിൽ രാജ്യത്ത് കഴിയുന്നവർക്ക് ഇനി എത്രയും പെട്ടെന്ന് സ്വന്തം പെർമിറ്റിലേക്ക് മാറാൻ കഴിയും.

ഇത് കൂടാതെ വർക്ക് പെർമിറ്റ് പുതുക്കുക, റദ്ദാക്കുക, നഷ്ടപ്പെട്ട് പോയ പെർമിറ്റ് എക്സ്ട്രാക്റ്റ് ചെയ്യുക തുടങ്ങിയ പ്രയോജനങ്ങളും ലഭിക്കും. നിലവിൽ ദൂരെയുള്ളവർക്ക് മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭിക്കുന്നില്ല. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് സേവനങ്ങൾ ഓൺലൈനിൽ നൽകാൻ മന്ത്രാലയം തീരുമാനിച്ചത്.

Most Popular