ദോഹ: തൊഴില്‍ മന്ത്രാലയം വഴിയുള്ള ഖത്തര്‍ സര്‍ക്കാറിന്റെ രണ്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ് സോഷ്യല്‍ ആന്‍ഡ് ലേബര്‍ അഫയേഴ്സ് മന്ത്രാലയം (എംഎഡിഎസ്എല്എ) തീരുമാനിച്ചു.
ആഗസ്റ്റ് 23 മുതല്‍, തൊഴില്‍ ഭേദഗതി അപേക്ഷയും ബിസിനസ് ലൈസന്‍സ് സേവനവും വെബ്സൈറ്റ് വഴി ഡിജിറ്റലായി മാത്രമേ ലഭ്യമാകൂ എന്ന് മന്ത്രാലയത്തിന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
മന്ത്രാലയം അടുത്തിടെ മറ്റ് രണ്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈന്‍ വഴിയാക്കി പ്രഖ്യാപിച്ചിരുന്നു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും, റദ്ദാക്കാനും, തൊഴില്‍ മാറ്റത്തിനുമുള്ള അപേക്ഷകളാണ് ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നത്.