Thursday, August 5, 2021
Home Gulf ഖത്തറിൽ അനുമതിയില്ലാത്ത ലഘുലേഖ വിതരണം നിയമവിരുദ്ധം

ഖത്തറിൽ അനുമതിയില്ലാത്ത ലഘുലേഖ വിതരണം നിയമവിരുദ്ധം

ദോഹ: ഖത്തറിൽ അനുമതിയില്ലാതെ ലഘുലേഖ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മുനിസിപ്പൽ അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിയമമനുസരിച്ച്, പെർമിറ്റ് ലഭിക്കാതെ വാണിജ്യ ആവശ്യങ്ങൾക്കായി സൗജന്യ ലഘുലേഖകൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ്.

സാധാരണയായി എവിടെയെങ്കിലും നിർത്തിയിട്ട കാറുകളുടെ ഡോർ ഹാൻഡിലിലും, വൈപ്പർ ബ്ലേഡുകളിലുമെല്ലാം കമ്പനി പ്രമോഷന്റെ ഭാഗമായുള്ള ഇത്തരം ലഘുലേഖകൾ സ്ഥാനം പിടിക്കാറുണ്ട്. ഖത്തറിലെ നിയമമനുസരിച്ച് ഇത് പരസ്യമായ നിയമലംഘനമാണ്.

അടുത്തിടെ, അൽ വക്ര മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് അത്തരമൊരു പരസ്യ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് വന്നത്. 2012ലെ നിയമ നമ്പർ 1-ലെ വ്യവസ്ഥകൾ അനുസരിച്ചാണ് പരസ്യങ്ങളുടെ പ്രചാരണത്തിനും പ്രസിദ്ധീകരണത്തിനുമെല്ലാം നിയന്ത്രണം വന്നത്.

Most Popular