Monday, April 12, 2021
Home Gulf കുവൈത്തില്‍ വന്‍ മദ്യവേട്ട; അഞ്ച് വിദേശികള്‍ പിടിയില്‍

കുവൈത്തില്‍ വന്‍ മദ്യവേട്ട; അഞ്ച് വിദേശികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു.പ്രാദേശികമായി വലിയ അളവില്‍ മദ്യം നിര്‍മ്മിക്കാനുള്ള സംവിധാനങ്ങള്‍ കണ്ടെത്തി. നിര്‍മ്മാണത്തിലിരിക്കുന്നതും, വില്‍പ്പനക്കായി തയ്യാറാക്കിവച്ചതുമായ ആയിരക്കണക്കിന് ബോട്ടില്‍ വ്യാജമദ്യം പിടികൂടി. . ആഭ്യന്തര മന്ത്രാലയം, കുറ്റാന്വേഷണ വകുപ്പ്, ജഹ്‌റ സുരക്ഷ ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പ്രതികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
വിഷ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യമുള്ള ഇത്തരത്തിലുള്ള മദ്യം കഴിക്കുന്നത് കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Most Popular