Friday, April 23, 2021
Home Gulf ഖത്തറില്‍ പ്രാദേശിക പഴം-പച്ചക്കറി വിന്റര്‍മാര്‍ക്കറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ഖത്തറില്‍ പ്രാദേശിക പഴം-പച്ചക്കറി വിന്റര്‍മാര്‍ക്കറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ദോഹ: ഉപഭോക്താക്കള്‍ക്ക് ഫ്രഷ് പച്ചക്കറികളും പഴങ്ങളുമൊക്കെ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങുന്നതിനതിനായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രാദേശിക പഴം-പച്ചക്കറി വിന്റര്‍മാര്‍ക്കറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അല്‍ ശഹാനിയ, അല്‍ മസൂറ, അല്‍ വകറ, അല്‍ ഖോര്‍, അല്‍ ദകീറ, അല്‍ ശമാല്‍ എന്നിവിടങ്ങളിലായാണ് വിന്റര്‍മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 4 മണിവരെയാണ് വിന്റര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക.

നൂറ്റി അമ്പതോളം പ്രാദേശിക ഫാമുകളില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ വില്‍പ്പനക്കെത്തിക്കുന്നത്. വിന്റര്‍മാര്‍ക്കറ്റുകളുടെ മെയിന്റനന്‍സ് ജോലികളൊക്കെ പൂര്‍ത്തിയാക്കി പൂര്‍ണമായും അണുമുക്തമാക്കിയാണ് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular