Monday, June 14, 2021
Home Gulf പ്രവാസി ഭാരതീയ സമ്മാന്‍ ജൂറിയിലേക്ക് എം എ യൂസഫലിയെ മോദി നാമനിര്‍ദേശം ചെയ്തു

പ്രവാസി ഭാരതീയ സമ്മാന്‍ ജൂറിയിലേക്ക് എം എ യൂസഫലിയെ മോദി നാമനിര്‍ദേശം ചെയ്തു

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ അവാര്‍ഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാര്‍ഡ് ജൂറിയിലേക്ക് യൂസഫലി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 5 വ്യക്തികളെ ഉള്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

കോവിഡ് വ്യാപനം മൂലം 2021 വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓണ്‍ലൈനില്‍ കൂടിയാണ് നടക്കുന്നത്. അടുത്ത വര്‍ഷം ജനുവരി ആദ്യ വാരമാണ് പരിപാടി. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യാക്കാര്‍ക്ക് നല്‍കുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്.

ഉപരാഷ്ട്രപതി ചെയര്‍മാനായ അവാര്‍ഡ് ജൂറിയില്‍ പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങളെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും അംഗങ്ങളായുണ്ട്. ഈ മാസം ഓണ്‍ലൈനില്‍ ചേരുന്ന ജൂറിയുടെ ആദ്യ യോഗത്തില്‍ അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിടും.

Most Popular