Monday, June 14, 2021
Home Gulf അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

തലശ്ശേരി: അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കോടിയേരി മൂളിയില്‍നട സായി നിവാസില്‍ എം.കെ ഷമിത്ത് (44) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ജോലി സ്ഥലത്തു നിന്ന താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. എം.കെ ലക്ഷ്മണന്റെയും യമുനയുടെയും മകനാണ്. ഭാര്യ: പ്രതിഭ. മക്കള്‍: കാമിയ, ടാനിയ.

Most Popular