Monday, April 12, 2021
Home Gulf മഞ്ഞപ്പിത്തം ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പുനലൂര്‍ നീലമ്മല്‍ സുജ ഭവന്‍ അനൂപ് ഷാജി (26) ആണ് മദീനയിലെ ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. സൗദി പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് യാംബു റോയല്‍ കമ്മീഷന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

അസുഖം മൂര്‍ച്ഛിച്ചതിനാല്‍ മദീനയിലെ ജര്‍മന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിച്ച് മരിച്ചു. യാംബു നവോദയ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അല്‍ദോസരി യൂനിറ്റില്‍ പ്രവര്‍ത്തകനായിരുന്നു. അനൂപ് പ്രവാസിയാകുന്നതിന് മുമ്പ് ഡി.വൈ.എഫ്.ഐ പുനലൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു. പരേതനായ ഷാജിയാണ് പിതാവ്. മാതാവ്: സുജാത. അവിവാഹിതനാണ്.

Most Popular