Thursday, September 16, 2021
Home Ediotrs Pick ആവേശമായി മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എത്തി; ഗള്‍ഫില്‍ 108 തിയേറ്ററുകളില്‍

ആവേശമായി മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എത്തി; ഗള്‍ഫില്‍ 108 തിയേറ്ററുകളില്‍

ദുബൈ: കോവിഡ് കാലത്ത് ഗള്‍ഫിലെ തിയേറ്ററുകളെ വീണ്ടും സജീവമാക്കാന്‍ ഒരു വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുടെ പുതിയ സിനിമ എത്തി. സിനിമാ പ്രേക്ഷകര്‍ മുഴുവന്‍ കാത്തിരുന്ന കിടിലന്‍ ലുക്കില്‍ മമ്മൂട്ടി എത്തുന്ന ദി പ്രീസ്റ്റ് ആണ് കേരളത്തോടൊപ്പം ഗള്‍ഫിലും ഇന്നു റിലീസായത്. മമ്മൂട്ടിയോടൊപ്പം ജനപ്രിയ നായിക മഞ്ജു വാരിയറാണ് നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റിലെ നായിക.

മലയാളി ബിസിനസുകാരുടെ നേതൃത്വത്തില്‍ അടുത്തിടെ സ്ഥാപിച്ച ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ദി പ്രീസ്റ്റ് ഗള്‍ഫിലെ തിയറ്ററുകളിലെത്തിക്കുന്നത്. യുഎഇ-54, സൗദി-22, ഖത്തര്‍-14, ഒമാന്‍-18 എന്നിങ്ങനെ ഗള്‍ഫില്‍ ആകെ 108 കേന്ദ്രങ്ങളില്‍ ചിത്രം ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 166 തിയറ്ററുകളാണ് ഉള്ളത്. പല തിയറ്ററുകളിലും മമ്മൂട്ടി ഫാന്‍സ് കട്ടൗട്ടുകളും മറ്റും സ്ഥാപിച്ചു ചിത്രത്തെ സ്വീകരിക്കാന്‍ നേരത്തെ തന്നെ ഒരുക്കം നടത്തിയിരുന്നു. ദുബയില്‍ പലയിടത്തും ഇന്നു വൈകിട്ട് ഫാന്‍സ് ഷോയുമുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നു മാസങ്ങളോളം തിയറ്ററുകള്‍ അടച്ചിട്ടതോടെ സിനിമാ പ്രേമികളുടെ ആശ്രയം ആമസോണും നെറ്റ് ഫ്‌ളിക്‌സുകളുമടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളായിരുന്നു. ഈയിടെ ഗള്‍ഫിലെ തിയേറ്ററുകളില്‍ എത്തിയ മലയാളം, തമിഴ് ചിത്രങ്ങളില്‍ വിജയിയുടെ ‘മാസ്റ്റര്‍’ ഒഴിച്ച് മറ്റൊന്നിനും കാര്യമായ ചലനമുണ്ടാക്കാനായില്ല. 30 മുതല്‍ 50 ശതമാനം വരെ പേര്‍ക്കാണ് ഇപ്പോള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.
ALSO WATCH

Most Popular