Monday, September 27, 2021
Home Gulf പ്രവാസികൾക്ക് മടങ്ങാൻ 100 വിമാന ടിക്കറ്റുകൾ നൽകി മലയാളി ഡോക്ടർമാർ

പ്രവാസികൾക്ക് മടങ്ങാൻ 100 വിമാന ടിക്കറ്റുകൾ നൽകി മലയാളി ഡോക്ടർമാർ

ദുബായ്: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന നൂറ് പേർക്ക് നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റുകൾ നൽകി യുഎഇയിലെ മലയാളി ഡോക്ടർമാർ. യുഎഇ ഇന്ത്യൻ എംബസിയുടെയും, സന്നദ്ധ സംഘടനകളുടെയും നിർദേശി പ്രകാരം തിരഞ്ഞെടുത്തവർക്കാണ് ടിക്കറ്റ് കൈമാറിയത്. യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജിയാണ് മറ്റ് മലയാളി സംഘടനകൾക്ക് കൂടി മാതൃകയാകുന്ന പ്രവർത്തനത്തിന് പിന്നിൽ.

നേരത്തേ, നോർക്ക റൂട്ട്‌സുമായി സഹകരിച്ച് ഈ സംഘടന പ്രവാസികൾക്കായി ടെലികൗൺസലിംഗും നടത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യൻ സമൂഹത്തിന് വിവിധ സഹായ പ്രവർത്തനങ്ങൾ ചെയ്ത് കൊണ്ട് എകെഎംജി രംഗത്തുണ്ട്.

Most Popular