ഖത്തറില്‍ പ്രവാസി മലയാളി മാന്‍ഹോളില്‍ വീണ് മരിച്ചു

ദോഹ: ദോഹയില്‍ ബസ് സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ മാന്‍ഹോളില്‍ വീണ് പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ വാടാനപ്പള്ളി സെന്ററിനടുത്ത് താമസിക്കുന്ന ജോബി പള്ളിക്കുന്നത്ത് ഫ്രാന്‍സിസ് (47) ആണ് മരിച്ചത്. ഫോണില്‍ സംസാരിച്ചു കൊണ്ട് നടക്കുന്നതിനിടെ മാന്‍ഹോളില്‍ വീണാണ് അപകടമുണ്ടായത് എന്നാണ് സൂചന. നെറ്റിയില്‍ ഗുരുതരമായ മുറിവേറ്റിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ.